മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. വിവാഹത്തിന് ശേഷം നസ്രിയ അഭിനയ ജീവിതത്തിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്തു എങ്കിലും പിന്നീട് ട്രാൻസ് എന്ന ചിത്രത്തിലൂടെ മികച്ച തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. അടുത്തിടെ നസ്രിയ സോഷ്യൽ മീഡിയയിൽ ഒരു മലയാളി നടിയോടൊപ്പം ഉള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ആരാധകർക്ക് വളരെയധികം സുപരിചിതയായ ഒരു നടിയാണ് ഇതെങ്കിലും ആരാധകർ ആദ്യമൊന്ന് ഞെട്ടി. നടി ജ്യോതിർമയി ആയിരുന്നു നസ്രിയയെ കെട്ടിപ്പിടിച്ചു നിന്നിരുന്നത്.
എന്നാൽ താരത്തെ കണ്ടുപിടിക്കുവാൻ ആരാധകർ ഒന്ന് വലഞ്ഞു. ഷോർട്ട് ഹെയറിൽ സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ആണ് ജ്യോതിർമയി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. നിറഞ്ഞ പുഞ്ചിരിയോടെ കൂടി നസ്റിയയെ കെട്ടി പിടിച്ചു നിൽക്കുന്നത് ജ്യോതിർമയി ആണെന്നറിഞ്ഞപ്പോൾ ആരാധകർക്ക് വീണ്ടും അത്ഭുതമായി. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ട് അഭിനയലോകത്ത് തിളങ്ങിനിന്നിരുന്ന ഒരു താരമായിരുന്നു ജ്യോതിർമയി. നടിയുടെ ലുക്കിനെ പ്രശംസിച്ചുകൊണ്ട് നിരവധി താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.