Thursday, February 20

കൈദി ഹിന്ദിയിലേക്ക് ! നായകനാകാൻ ഹൃത്വിക് റോഷൻ ?

Google+ Pinterest LinkedIn Tumblr +

സാധാരണ തമിഴ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ലോകേഷ് കനകരാജ് ഒരുക്കി കാർത്തി പ്രധാനവേഷത്തിലെത്തിയ കൈദി മികച്ച വിജയം നേടിയ ചിത്രമായിരുന്നു. മികച്ച ഒരു ആക്ഷൻ ത്രില്ലർ ആയി ഒരുക്കിയ ഈ ചിത്രത്തിന്റെ ഹിന്ദി റീമേക്കിനായി അണിയറപ്രവർത്തകർ ഹൃതിക്റോഷനെ സമീപിച്ചു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കൈദിയുടെ ഹിന്ദി റീമേക്ക് നിർമ്മിക്കുന്നത് റിയലന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ഡ്രീം വാരിയര്‍ പിക്ചേഴ്സുമായി ചേര്‍ന്നാണ്. ഹിന്ദി റീമേക്ക് എത്തുന്നു എന്ന വാർത്ത പുറത്തുവന്നിരുന്നെങ്കിലും അതിൽ അഭിനയിക്കുന്നത് ആരൊക്കെ എന്നതിനെപ്പറ്റി യാതൊരു സൂചനയും നൽകിയിരുന്നില്ല.

ചിത്രത്തിനായി നേരത്തെ ബോളിവുഡ് താരം അജയ് ദേവ്ഗണ്ണിനെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചതായുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ടുമാസത്തിനുള്ളിൽ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. വിജയുടെ മാസ്റ്റർ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായതിനുശേഷം ലോകേഷ് തന്നെയായിരിക്കും ഹിന്ദി റീമേക്കും ഒരുക്കുക. ഹരീഷ് പേരടി, രമണ, ദീന ജോര്‍ജ്ജ്, മറിയം,ഹരീഷ് ഉത്തമന്‍, അംസദ്, അര്‍ജ്ജുന്‍ ദാസ് എന്നിവർ അണിനിരന്ന ചിത്രത്തിൽ മലയാളി താരമായ നരേനും ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്.

“Lucifer” “Lucifer”
Loading...
Share.

About Author

Comments are closed.