പ്രേക്ഷകരെ ഏറെ ആവേശത്തിലാക്കിയാണ് പൃഥ്വിരാജ് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം കാളിയൻ പൃഥ്വിരാജ് പ്രഖ്യാപിച്ചത്. വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് പൃഥ്വിരാജിന്റെ ഹിറ്റ് ചിത്രം അനാർക്കലി നിർമിച്ച രാജീവ് നായരാണ്.
ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രത്തെ സത്യരാജ് അവതരിപ്പിക്കും.പ്രിത്വിരാജിന് ഒപ്പം തന്നെ ശക്തമായ കഥാപാത്രം ആകും ഇത്.വേനാടിന്റെ ധീര കഥകളിലെ ഇരവികുട്ടി പിള്ളയെ ആകും സത്യരാജ് അനശ്വരമാക്കുക.ഇരവികുട്ടി പിള്ളയുടെ ശിഷ്യനാണ് കുഞ്ചിറകോട്ട് കാളി എന്ന പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രം.ചിത്രത്തിന്റെ ലൊക്കേഷനുകൾ കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ അണിയറ പ്രവർത്തകർ തുടങ്ങി കഴിഞ്ഞു.ശ്രീലങ്ക ആയിരിക്കും പ്രധാന ലൊക്കേഷൻ.ശ്രീലങ്കയിലെ ലൊക്കേഷനുകൾ തേടി സുജിത് വാസുദേവ്,സംവിധായകൻ മഹേഷ്,നിർമാതാവ് രാജീവ് നായർ എന്നിവർ ശ്രീലങ്കയിലേക്ക് പുറപ്പെട്ട് കഴിഞ്ഞു.
ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന ഡ്രാമ ആയിരിക്കും ചിത്രം.ത്രില്ലടുപ്പിക്കുന്ന രംഗങ്ങളെക്കാൾ കൂടുതൽ മികച്ച അഭിനയ പ്രകടനങ്ങൾ പുറത്തു വരുന്ന രംഗങ്ങളാകും ഇതിൽ കൂടുതൽ.ഗ്രാഫിക്സിന്റെ അമിത തള്ളികയറ്റവും ഈ ചിത്രത്തിൽ നിങ്ങൾക്ക് കാണുവാൻ സാധിക്കില്ല ,അണിയറ പ്രവർത്തകർ പറഞ്ഞു.സുജിത് വാസുദേവ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ശങ്കർ ഇഹ്സാൻ ലോയ് കൂട്ടുകെട്ടാണ് സംഗീതം ഒരുക്കുന്നത്. ബോളിവുഡിലെയും ഹോളിവുഡിലെയും നിരവധി പ്രമുഖർ ചിത്രത്തിന്റെ ഭാഗമാകും.