സ്വന്തം നിലപാടുകൾ വ്യക്തമാക്കി ഏറെ വിമർശനങ്ങൾ നേരിട്ട് വളർന്നുവന്ന ഒരു താരമാണ് പൃഥ്വിരാജ് സുകുമാരൻ. അഭിപ്രായങ്ങൾ വ്യക്തമാക്കി തുടങ്ങിയതിന് പിന്നാലെയാണ് പലരും അഹങ്കാരി, ധിക്കാരി എന്നീ പേരുകൾ താരത്തിന് ചാർത്തിക്കൊടുത്തത്. എന്നാൽ വിമർശകരെ കൊണ്ട് പോലും കയ്യടിപ്പിച്ച ഒരു കാലവും പൃഥ്വിരാജിന് ഉണ്ടായി. കല്യാണ സിൽക്സിന്റെ ബ്രാൻഡ് അംബാസഡറായ താരം കൽപ്പറ്റയിലെ ഉദ്ഘാടനത്തിന് താൻ ഉണ്ടാകില്ല എന്ന് ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്.
ഇതിനോടകം തന്നെ പൃഥ്വിരാജിന്റെ പോസ്റ്റ് വൈറൽ ആയി കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ വേണ്ടത് ആഘോഷങ്ങൾ അല്ല കരുതലാണ് എന്നും കേരളം വീണ്ടും പഴയ സ്ഥിതി ആകുമ്പോൾ നിങ്ങളോടൊപ്പം ആഘോഷിക്കാൻ ഞാൻ ഉണ്ടാകുമെന്നും പൃഥ്വിരാജ് പറയുന്നു. കല്യാൺ സിൽക്സ് ഉദ്ഘാടനത്തിനായി നീക്കിവെച്ചിരുന്ന തുക വയനാടിന്റെ പുനർ നിർമ്മാണത്തിനായി നൽകുമെന്ന് കല്യാൺ സിൽക്സ് അധികൃതരും അറിയിച്ചിട്ടുണ്ട്. താരത്തിന്റെ തീരുമാനം വളരെ നന്നായി എന്ന് ഒരു ഭാഗവും എന്നാൽ വിമർശനവുമായി മറുഭാഗവും മുന്നോട്ടു വന്നിരിക്കുകയാണ്. പ്രളയത്തെ തുടർന്ന് ക്യാമ്പുകളിൽ അഭയം പ്രാപിച്ചവരെ സഹായിക്കുവാൻ പൃഥ്വിരാജ് സജീവമായിരുന്നു.