അനൂപ് സത്യന് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന െചിത്രം പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കല്യാണി പ്രിയദര്ശന് വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദുല്‍ഖര്‍ സല്മാന്, കല്യാണി പ്രിയദര്ശന്, സുരേഷ് ഗോപി, ശോഭന തുടങ്ങി വന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. നീണ്ട കാലത്തെ ഇടവേളക്കു ശേഷമാണ് ശോഭനയും സുരേഷ് ഗോപിയും ചിത്രത്തില്‍ അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രം ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയായിരുന്നു ഉണര്‍ത്തിയത്. ആ പ്രതീക്ഷ കൈവിടാതെ അനൂപ് ചിത്രം വളരെ മനോഹരമായാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചത്.
കല്യാണി പ്രിയദര്ശന് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ സിനിമ ജീവിതത്തെക്കുറിച്ച് തുറന്നു പറയുകയാണ്, ടോംബോള്. ചബ്ബി എന്നെക്കി വിളിച്ച് സുഹൃത്തുക്കള്‍ തന്നെ കളിയാക്കുമായിരുന്നുവെന്നും താരം പറഞ്ഞു പക്ഷേ സിനിമ ഫീല്‍ഡിലേക്ക് വന്നപ്പോള്‍ തടി കുറയ്ക്കണമെന്ന് ആഗ്രഹം തോന്നിയെന്നും തടി കുറയ്ച്ചത് നടി ആകാന്‍ വേണ്ടി അല്ലായിരുന്നുവെന്നും താരം പറഞ്ഞു.
താരത്തിന്റെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ മലയാള ചലചിത്രം മരയ്ക്കാര്‍ അറബിക്കടലിലെ സിംഹം ആണ്. വിനീത് സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ഹൃദയത്തിലാണ് കല്യാണി ഇപ്പോള്‍ അഭിനിയക്കുന്നത്.