തെരുവ് നാടകവേദികളിൽ നിന്നും വെള്ളിത്തിരയിലേക്ക് കടന്നു വന്നയാളാണ് മണികണ്ഠൻ. കമ്മട്ടിപ്പാടത്തിലെ ബാലൻ എന്ന കഥാപാത്രം മലയാളിക്ക് ഒരിക്കലും മറക്കാനാകില്ല. വെള്ളിത്തിരയിലേക്കുള്ള യാത്രക്കിടയിൽ സ്വർണപ്പണിക്കാരനായും ചമ്പക്കര മാർക്കറ്റിലെ മീൻവെട്ടുക്കാരനായും എല്ലാം ജോലി നോക്കിയിട്ടുള്ള വ്യക്തി കൂടിയാണ് മണികണ്ഠൻ. ഇപ്പോഴിതാ സ്വന്തമായൊരു വീടെന്ന സ്വപ്നം സഫലമായ സന്തോഷത്തിലാണ് താരം. ഫേസ്ബുക്കിലൂടെയാണ് താരം സന്തോഷം പങ്ക് വെച്ചത്.
അങ്ങനെ എനിക്കും ഒരു സ്വന്തം വീടായി…. ഒരുപാടു പേർ ഈ സ്വപ്നം സഫലമാക്കുവാൻ അകമഴിഞ്ഞു സഹായിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിട്ടുണ്ട്…. ആരോടും നന്ദി പറയുന്നില്ലാ…. നന്ദിയോടെ ജീവിക്കാം… ❤
കമ്മട്ടിപ്പാടത്തിന് പിന്നാലെ എസ്രാ, ദി ഗ്രേറ്റ് ഫാദർ, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച മണികണ്ഠൻ രജനികാന്ത് ചിത്രം പേട്ടയിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ച്. രാജീവ് രവി ഒരുക്കുന്ന നിവിൻ പോളി ചിത്രം തുറമുഖമാണ് മണികണ്ഠന്റെ പുതിയ ചിത്രം.