മായാനദിക്കു ശേഷം ടോവിനോയും ഐശ്വര്യലക്ഷ്മിയും ഒന്നിക്കുന്ന ചിത്രം ‘കാണെക്കാണെ’ യുടെ ടീസര്‍ പുറത്തിറങ്ങി. ഉയരെ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകന് മനു അശോകനും ടൊവിനോയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം Sony LIV പ്ലാറ്റ് ഫോമിലൂടെ സെപ്റ്റംബര്‍ 17നു റിലീസ് ചെയ്യും. ഉയരെയ്ക്ക് ശേഷം മനു അശോകനും ബോബി സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്.
ടോവിനോ,ഐശ്വര്യ ലക്ഷ്മി എന്നിവര്‍ക്ക് പുറമെ സുരാജ് വെഞ്ഞാറമൂട്,ശ്രുതി രാമചന്ദ്രന് പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ്, മാസ്റ്റര്‍ ആലോക് കൃഷ്ണ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. 1983, ക്വീന്‍ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം ഡ്രീംകാച്ചര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി ആര് ഷംസുദ്ധീന് നിര്‍മിക്കുന്ന ചിത്രമാണ് ‘കാണെക്കാണെ’. ‘ആസ് യു വാച്ച്’എന്ന ടാഗ് ലൈനോടുകൂടി പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും, ഫസ്റ്റ് ലുക്ക് പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു.
ആല്‍ബി ഛായാഗ്രഹണം നിര്‍വഹിക്കുന്ന കാണെക്കാണെയുടെ എഡിറ്റര്‍ അഭിലാഷ് ബാലചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് രഞ്ജിന് രാജ് ആണ് സംഗീതം നല്‍കുന്നത്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍. കല ദിലീപ് നാഥ്. ശ്രേയ അരവിന്ദ് വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് ജയന് പൂങ്കുന്നം. പ്രൊഡക്ഷന്‍ കണ്ട്രോളര് ഷബീര്‍ മലവട്ടത്ത് , ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സനീഷ് സെബാസ്റ്റ്യന്‍. പരസ്യകല ഓള്‍ഡ് മോങ്ക്സ്. പി ആര് ഒ മഞ്ജു ഗോപിനാഥ്.