ചിയാൻ വിക്രമും കാർത്തിക് സുബ്ബരാജും ഒന്നിക്കുന്ന പേരിടാത്ത ഒരു ചിത്രം അണിയറയിൽ ഒരുങ്ങുകയാണ് എന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ ലഭിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ലോക്ക് ഡൗണിന് ശേഷം ആരംഭിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. സെവൻ സ്ക്രീൻ സിനിമാസ് നിർമ്മിക്കുന്ന ഗാങ്സ്റ്റർ ഡ്രാമ ഗണത്തിൽപ്പെട്ട സിനിമയുടെ അറിയിപ്പ് ഉടൻ തന്നെയുണ്ടാകുമെന്നാണ് സിനിമയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. വിക്രമിന്റെ ഇരുമുഖൻ എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് കാർത്തിക് പുതിയ സിനിമയുടെ തിരക്കഥ വിക്രമുമായി ചർച്ചചെയ്തത്തെന്നും ചെന്നൈയിൽ തന്നെ ചിത്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നും അറിയുന്നു.
ധനുഷ്–കാർത്തിക് സുബ്ബരാജ് ചിത്രമായ ജഗമേ തന്തിരം പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. വലിയ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. മലയാള നടനായ ജോജു ജോർജും ചിത്രത്തിൽ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. ലണ്ടൻ പ്രധാന ലൊക്കേഷൻ ആയി ചിത്രീകരിക്കുന്ന ഗാങ്സ്റ്റർ ത്രില്ലറായ ചിത്രത്തിൽ ഹോളിവുഡ് താരം ജയിംസ് കോസ്മോയും അഭിനയിക്കുന്നുണ്ട്. ലോക ടൗണിനെ തുടർന്ന് ചിത്രത്തിൻറെ ഷൂട്ടിംഗ് നിർത്തിവയ്ക്കുകയായിരുന്നു