താരജാഡകളില്ലാത്തെ ജനങ്ങളോട് പെരുമാറുന്നത് കൊണ്ടാണ് സേതുപതി എല്ലാവരുടെയും ഇഷ്ടതാരമായി മാറിയിരുന്നത്. ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ വെച്ച് ആരാധകര്‍ക്കൊപ്പം ചിത്രങ്ങളെടുക്കാനും താരം നിന്നുകൊടുക്കാറുണ്ട്. അടുത്തിടെ പുതിയ സിനിമയുടെ ഷൂട്ടിംഗിനായി കേരളത്തില്‍ എത്തിയപ്പോഴും ഇതിന് മാറ്റമുണ്ടായിരുന്നില്ല. തന്റെ ആരാധകരെ നിരാശരാക്കി മടക്കി അയക്കാന്‍ നടന് തയ്യാറായിരുന്നില്ല. എല്ലാവര്‍ക്കൊപ്പവും ചിത്രങ്ങളെടുത്തും വിശേഷങ്ങള്‍ തിരക്കിയും നടന് വീണ്ടും ജനപ്രിയനായി മാറി. ആലപ്പുഴയിലെ ഷൂട്ടിംഗിനിടെ മരുന്നു വാങ്ങാന്‍ പൈസ ചോദിച്ച അമ്മൂമ്മയ്ക്ക് സേതുപതി നല്‍കിയത് വൈറലായി മാറിയിരുന്നു.
പിന്നീട് ഈ വീഡിയോയില്‍ കാണിച്ച സ്ത്രീ മരണപ്പെട്ടതായുളള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സെറ്റില്‍ കുഴഞ്ഞുവീണതിനെതുടര്‍ന്ന് ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും അവിടെ വെച്ച് അവര്‍ മരണപ്പെടുകയും ആണ് ഉണ്ടായത്. കാവാലം അച്ചാമ്മ എന്നായിരുന്നു അവരുടെ പേര്. ചെറിയ മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്ന അച്ചാമ്മ അവിവാഹിതയായിരുന്നു. മുന്‍പ് ജയറാമിന്റെ സല്‍പ്പേര് രാമന്‍കുട്ടി എന്ന ചിത്രത്തില്‍ ഇവര്‍ ഒരു ചെറിയ വേഷത്തില്‍ അഭിനയിച്ചിരുന്നു.