സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ ആരാധകരുടെ പ്രിയങ്കരിയായ നടി കാവ്യാ മാധവനെറ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു . ന് ദിലീപുമായുള്ള വിവാഹ ശേഷം നടി കാവ്യ അഭിനയരംഗത്തോട് വിട പറഞ്ഞിരുന്നു’ ഇപ്പോഴിതാ താരത്തിന് പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. തെന്നിന്ത്യയുടെ പ്രിയതാരം ആർ. മാധവനും വിഡിയോ യിൽ ഉണ്ട്.
2013ല് സൈമയുടെ പ്രത്യേക പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ സദസ്സിനോട് കാവ്യ സംസാരിച്ച വാക്കുകളാണ് ആരാധകർ ഏറ്റെടുക്കുന്നത്. നടൻ മാധവനിൽ നിന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. ശേഷം മാധവനോട് പറഞ്ഞ രസകരമായ കാര്യമാണ് ആരാധകരിൽ ചിരി ഉണർത്തിയത്.
താൻ മലയാളത്തിൽ പറയാം എന്നും മാധവനോട് ഇത് ആരെങ്കിലും ഒന്ന് തർജ്ജമ ചെയ്തു കൊടുക്കണമെന്നും താരം ആവശ്യപ്പെട്ടു. മാത്രമല്ല താൻ ഒരു തമിഴ് സിനിമയുടെ ഷൂട്ടിംഗ് ആയി തമിഴ്നാട്ടിൽ എത്തിയപ്പോൾ തന്നെ കാണാൻ ആയി ഒരുപാട് ആരാധകർ തടിച്ചുകൂടി എന്നും ആദ്യം തന്നെ അമ്പരന്നു ,ഇതെന്താണ് സംഭവം എന്നും ചിന്തിച്ചെന്നും വിചാരിച്ചു. പക്ഷേ സംഭവം ഇതൊന്നുമല്ല നടൻ മാധവന്റെ ഭാര്യയാണ് താനെന്നു തെറ്റിദ്ധരിച്ചാണ് പലരും സെറ്റിലെത്തിയത് എന്നും താരം കൂട്ടിച്ചേർത്തു.