Thursday, October 1

ആദ്യം അമ്മ മേനക നായിക,ഇപ്പോൾ മകൾ കീർത്തിയും;രജനികാന്തിന്റെ നായികയാകാൻ ഭാഗ്യം ലഭിച്ചതിന്റെ സ്വപ്‍ന സാഫല്യത്തിന്റെ നടുവിൽ കീർത്തി സുരേഷ്

Pinterest LinkedIn Tumblr +

രജനീകാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ നായികയാവുന്നത് കീര്‍ത്തി സുരേഷ് ആണ്. രജനീകാന്തിന്റെ കരിയറിലെ 168-ാം ചിത്രമായ ഈ പ്രോജക്ടില്‍ നായികയാവാന്‍ സാധ്യതയുള്ളവരുടെ ലിസ്റ്റില്‍ കീര്‍ത്തിയുടെ പേര് നേരത്തേ പറഞ്ഞുകേട്ടിരുന്നു എങ്കിലും ഒപ്പം തന്നെ ജ്യോതിക, മഞ്ജു വാര്യര്‍, മീന എന്നിവരുടെ പേരുകളും പല റിപ്പോര്‍ട്ടുകളിലുമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

‘കീര്‍ത്തി സുരേഷ് ആദ്യമായി സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനൊപ്പം അഭിനയിക്കാന്‍ പോകുന്ന കാര്യം അനൗണ്‍സ് ചെയ്യാന്‍ ഞങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ട്’, സണ്‍ പിക്‌ചേഴ്‌സിന്റെ ട്വിറ്ററില്‍ എത്തിയ പ്രഖ്യാപനം ഇങ്ങനെയാണ്.

ഇതിനുപിന്നാലെ ഇത് തന്റെ കരിയറിലെ നാഴികക്കല്ലാണെന്നും എക്കാലത്തേക്കും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന അനുഭവമാകുമെന്നും കീര്‍ത്തി സുരേഷ് ട്വിറ്ററില്‍ കുറിച്ചു. ശിവകാര്‍ത്തികേയന്‍ നായകനായ 2016 ചിത്രം ‘രജനി മുരുകനി’ലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച കീർത്തി പിന്നീടിങ്ങോട്ട് ധനുഷ്, വിജയ്, സൂര്യ, വിക്രം എന്നിവര്‍ക്കൊപ്പമെല്ലാം അഭിനയിച്ചു.
മറ്റൊരു രസകരമായ കാര്യം കീർത്തിയുടെ അമ്മ മേനകയും രജനികാന്തിന്റെ നായികയായി അഭിനയിച്ചിട്ടുണ്ട് എന്നതാണ്.1981ൽ പുറത്തിറങ്ങിയ നേട്രിക്കൻ എന്ന ചിത്രത്തിലാണ് മേനക രജനിയുടെ നായികയായി അഭിനയിച്ചത്.

അടുത്തവർഷത്തെ ദീപാവലി റിലീസായി ഒരുങ്ങുന്ന രജനീകാന്ത് ചിത്രത്തിന്റെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കും. സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന രജനി ചിത്രത്തിന് സംഗീതം പകരുന്നത് ഡി ഇമ്മനാണ്.

“Lucifer”
Loading...
Share.

About Author

Comments are closed.