പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ചിത്രം ഭ്രമത്തിൽ നടി മേനക സുരേഷും. മറ്റാരുമല്ല, മേനകയുടെ മകളും യുവനടിയുമായ കീർത്തി സുരേഷ് ആണ് ഇത് സംബന്ധിച്ച് സൂചന നൽകി. ഭ്രമം സിനിമയുടെ ടീസർ ഇന്നലെ ആമസോൺ പ്രൈം വീഡിയോയിൽ ലോഞ്ച് ചെയ്തിരുന്നു. ടീസറിൽ മേനകയുടെ ഒരു പഴയകാല സിനിമയിലെ രംഗമുണ്ട്. ഇതിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചായിരുന്നു കീർത്തി അമ്മയെ കണ്ടതിന്റെ അത്ഭുതം പങ്കുവെച്ചത്.
ഭ്രമം ടീസറിലെ ഒരു രംഗത്തിൽ അമ്മ മേനക സുരേഷ് പ്രത്യക്ഷപ്പെടുന്ന രംഗത്തിന്റെ സ്ക്രീൻഷോട്ട് കീർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തു. അമ്മ മേനക സുരേഷിനെ ട്വീറ്റിൽ ടാഗ് ചെയ്ത കീർത്തി സുരേഷ് ഈ ചിത്രത്തിലേക്ക് അമ്മ എങ്ങനെ എത്തിയെന്നും ചോദിക്കുന്നു. അന്ധനാണെന്ന് നടിക്കുന്ന ഒരു പിയാനിസ്റ്റിന്റെ ജീവിതമാണ് ഭ്രമം സിനിമയിൽ പറയുന്നത്. ഒരു കൊലപാതകരഹസ്യത്തിൽ ഇയാൾ കുടുങ്ങിക്കിടക്കുന്നതിനാൽ ഇയാളുടെ സസ്പെൻസും പ്രചോദനവും ആശയക്കുഴപ്പവും നിറഞ്ഞ കഥയാണ് ചിത്രം പറയുന്നത്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം.
Maa! How did you end up in the world of #Bhramam? @PrithviOfficial am I seeing this right? 😄@MenakaSuresh4 pic.twitter.com/2fx3aIbKKs
— Keerthy Suresh (@KeerthyOfficial) September 25, 2021
ചിത്രത്തിന്റെ സംവിധായകൻ ആയ രവി കെ ചന്ദ്രൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണവും. എപി ഇന്റർനാഷണലിന്റെയും വയാകോം 18 സ്റ്റുഡിയോസിന്റെയും ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയിൽ ഒക്ടോബർ ഏഴിനാണ് ഭ്രമം റിലീസ് ചെയ്യുന്നത്.