Thursday, April 22

തകർപ്പൻ ലുക്കില് കിങ് ഖാൻ!

Pinterest LinkedIn Tumblr +

സോഷ്യൽ മീഡിയയിൽ തരംഗമായി കിങ് ഖാന്റെ ഏറ്റവും പുതിയ ചിത്രം. തകർപ്പൻ ലുക്കിലാണ്  തന്റെ ഏറ്റവും പുതിയ ചിത്രം താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.മുടി നീട്ടി, തൊപ്പിയും സണ്ഗ്ലാസും ധരിച്ച്, ഒരു ബില്യാര്ഡ്സ് ടേബിളിനരുകിലാണ് ചിത്രത്തില് ഷാരൂഖിന്റെ നില്പ്പ്.

 

View this post on Instagram

 

A post shared by Shah Rukh Khan (@iamsrk)

പങ്കുവച്ച് മണിക്കൂറിനുള്ളില് ചിത്രം ആരാധകർ ഏറ്റെടുക്കയായിരുന്നു. 2  മണിക്കൂറിനുള്ളില് 50,000ല് അധികം ലൈക്കുകളും 5,700ല് അധികം ഷെയറുകളും ചിത്രം നേടി.സിദ്ധാര്‍ഥ് ആനന്ദിന്റെ സംവിധാനത്തിലെത്തുന്ന ‘പത്താന്‍’ ആണ് 3 വര്‍ഷങ്ങള്‍ക്കു ശേഷം സ്ക്രീനിലെത്തുന്ന ഷാരൂഖ് ഖാൻ ചിത്രം.

തുടര്‍ പരാജയങ്ങളെത്തുടര്‍ന്ന് കരിയറില്‍ നിന്ന് ദീര്‍ഘകാല ഇടവേള എടുത്തിരിക്കുകയായിരുന്നു ഷാരൂഖ് ഖാന്‍. 2018ല്‍ പുറത്തെത്തിയ ‘സീറോ’യ്ക്കുശേഷം രണ്ട് വര്‍ഷം പിന്നിട്ടപ്പോഴാണ് ദീര്‍ഘമായ ആലോചനകള്‍ക്കുശേഷം അദ്ദേഹം പുതിയൊരു ചിത്രം കമ്മിറ്റ് ചെയ്തത്. ലൊക്കേഷനില്‍ നിന്നുള്ള അദ്ദേഹത്തിന്‍റെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തേതന്നെ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രത്തിന്‍റെ ഗെറ്റപ്പിലുള്ള തന്‍റെ ചിത്രം അദ്ദേഹം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.