മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിവിൻ പോളി നായകനായി എത്തുന്ന കായംകുളം കൊച്ചുണ്ണി.നിവിന്റെ നായികയായി തമിഴ് സുന്ദരി പ്രിയ ആനന്ദ് വേഷമിടുന്നു.
ചിത്രത്തിൽ ഇത്തിക്കര പക്കിയായി മോഹൻലാൽ ഗസ്റ്റ് റോളിൽ എത്തുന്നുണ്ട്.വലിയ താരനിര തന്നെയാണ് ചിത്രത്തിൽ ഉള്ളത്.
ചിത്രം ആഗസ്റ്റ് 18ന് മുന്നൂറോളം തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.എന്നാൽ ചിത്രം ഇപ്പോൾ മൂന്ന് ദിവസം നേരത്തെ ആഗസ്റ്റ് 15ന് റിലീസ് ചെയ്യും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സ്വതന്ത്ര ദിനം ആയതിനാൽ തന്നെ ആദ്യ ദിനം റെക്കോർഡ് കളക്ഷൻ തന്നെയാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.