ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം നിർവഹിക്കുന്ന കോടതിസമക്ഷം ബാലൻ വക്കീൽ പ്രദർശനത്തിന് ഒരുങ്ങവേ പ്രേക്ഷകരുടെ മനം കവർന്നിരിക്കുകയാണ് ചിത്രത്തിലെ ഗാനങ്ങൾ. ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ ഈണമിട്ടിരിക്കുന്ന ഗാനങ്ങൾക്ക് ശബ്ദം പകർന്നിരിക്കുന്നത് പ്രണവം ശശി, സിതാര കൃഷ്ണകുമാർ, ഹരി ശങ്കർ, സാഷാ തിരുപ്പതി, യാസീൻ നിസാർ എന്നിവരാണ്. ദിലീപിനെ കൂടാതെ സിദ്ധിഖ്, രഞ്ജി പണിക്കർ, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, മമ്താ മോഹൻദാസ്, ലെന, ബിന്ദു പണിക്കർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിയകോം 18 മോഷൻ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഖിൽ ജോർജാണ്.
പ്രേക്ഷകരുടെ മനം കവർന്ന് ദിലീപ് ചിത്രം കോടതിസമക്ഷം ബാലൻ വക്കീലിലെ ഗാനങ്ങൾ [AUDIO JUKEBOX]
Share.