ജോജു നായകനായ ജോസഫിന്റെ വിജയാഘോഷ ചടങ്ങില്‍വെച്ചായിരുന്നു ജോജുവുമായുള്ള സൗഹൃദത്തിന്റെ കഥ കുഞ്ചാക്കോ ബോബൻ പങ്കുവച്ചത്. ഒരു ഓട്ടോറിക്ഷയില്‍ തന്റെ വാഹനത്തിനെ പിന്തുടര്ന്ന് വന്നപ്പോഴാണ് ജോജുവിനെ ആദ്യമായി കാണുന്നതെന്ന് കുഞ്ചോക്കോ ബോബൻ പറയുന്നു.
ഒരു ഓട്ടോറിക്ഷയില്‍ എന്റെ വാഹനത്തെ ചേയ്സ് വരുകയായിരുന്നു ജോജു, അടുത്തെത്തി ആംഗ്യഭാഷയില്‍ കൊള്ളാം എന്ന് പറഞ്ഞ ജോജുവിനെ ഞാനിപ്പോഴും ഓര്‍ക്കുന്നു- കുഞ്ചാക്കോ ബോബൻ പറഞ്ഞു. ചാക്കോച്ചന്റെ ഡാൻസ് സൂപ്പറാണെന്നാണ് ആക്ഷൻ കാണിച്ചുപറഞ്ഞതെന്ന് ജോജു പറഞ്ഞു. അന്നു മുതല്‍ ഇന്നുവരെ ചാക്കോച്ചൻ എപ്പോഴും പിന്തുണ നല്‍കിയിട്ടുണ്ട്. കാശുവരെ കടം തന്നിട്ടുണ്ടെന്നും ജോജു പറയുന്നു.