കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയ മുഴുവൻ നിറഞ്ഞുനിൽക്കുന്നത് സൂപ്പർ താരം മോഹൻലാലിൻറെ ചിത്രങ്ങളാണ് . ഇപ്പോഴിതാ ലാലേട്ടന്റെ പുതിയ കുറച്ചു ചിത്രങ്ങൾ കൂടി സോഷ്യൽ മീഡിയയിൽ നിന്ന് പുറത്ത് വരുന്നുണ്ട്. ലാലേട്ടൻ ജിമ്മിൽ വർക്ഔട്ട് ചെയ്യുന്ന ചിത്രമാണ് ഇതിൽ ഏറ്റവും ശ്രദ്ധയാകർഷിക്കുന്നത്. അതോടൊപ്പം യുവതാരം പൃഥ്വിരാജിന്റെ കൂടെയുള്ള ചിത്രവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പൃഥ്വിരാജുമൊപ്പമുള്ള മറ്റൊരു ചിത്രം കഴിഞ്ഞദിവസം പൃഥ്വിരാജ് തന്നെ പോസ്റ്റ് ചെയ്തിരുന്നു . ആൻറണി പെരുമ്പാവൂരും പ്രണവ് മോഹൻലാലുമൊത്തുള്ള മറ്റൊരു ചിത്രം കൂടി സോഷ്യൽമീഡിയയിൽ പുറത്തുവരുന്ന ചിത്രങ്ങളുടെ കൂട്ടത്തിൽ ഉണ്ട്.
ഈ ലോക് ഡൗൺ കാലത്ത് മുഴുവൻ മോഹൻലാൽ ചെന്നൈയിലെ തൻറെ വസതിയിലായിരുന്നു ചെലവഴിച്ചത്. കഴിഞ്ഞമാസമാണ് മോഹൻലാൽ തിരികെ കേരളത്തിലെത്തിയത് . ഇതിനുശേഷം ഏഷ്യാനെറ്റ് സംഘടിപ്പിക്കുന്ന ലാൽ ഓണം പൊന്നോണം എന്ന സ്റ്റേജ് ഷോയിലും മോഹൻലാൽ ഭാഗമായി. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗ് താരം പങ്കെടുത്തിരുന്നു. ഇപ്പോൾ ക്ലീൻ ഷേവ് ലുക്കിലുള്ള താരം സെപ്റ്റംബർ 14 ന് തുടങ്ങുന്ന ദൃശ്യം ടൂവിന്റെ ഷൂട്ടിംഗിലാണ് ഇനി ജോയിൻ ചെയ്യുന്നത്. തൊടുപുഴയാണ് ചിത്രത്തിലെ പ്രധാന ലൊക്കേഷൻ.