നിർമ്മാതാവും അഭിനേത്രിയുമായ സാന്ദ്ര തോമസ് മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്ന സാന്ദ്ര ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയിരുന്നു. ഇപ്പോൾ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്ന സാന്ദ്ര പുതിയ നിർമ്മാണ കമ്പനിയുമായി രംഗത്തേക്ക് എത്തുകയാണ്. സാന്ദ്രക്ക് സോഷ്യൽ മീഡിയയിൽ നേരിടേണ്ടിവരുന്ന വിമർശനങ്ങളും ട്രോളുകൾ എല്ലാം സർവസാധാരണമാണ്. മക്കളുടെ കളിയും ചിരിയും എല്ലാം സാന്ദ്ര സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഉമ്മിണിത്തങ്ക, ഉമ്മുക്കുലുസു എന്നാണ് കുട്ടികൾക്ക് സാന്ദ്രയും ഭർത്താവ് വിൽസൺ ജോണും മക്കൾക്ക് നൽകിയ വിളിപ്പേര്. നാടിന്റെ നേരും ചൂരും അറിഞ്ഞ് മക്കൾ വളരണം എന്ന് ആഗ്രഹമുള്ള ഒരു അമ്മയാണ് സാന്ദ്ര. അതിനാൽ തന്റെ മക്കളെ കൊണ്ട് മരം നടീച്ചിരികുകയാണ് സാന്ദ്ര ഇപ്പോൾ. താരത്തിനും കുടുംബത്തിനും ഇപ്പോൾ തന്റെ സ്നേഹം അറിയിച്ചുകൊണ്ട് എത്തുക്കുകയാണ് മോഹൻലാൽ. വീഡിയോയ്ക്ക് ഒപ്പം ഒരു കുറിപ്പ് പങ്കു വെച്ച് കൊണ്ടാണ് താരം ഇത് പോസ്റ്റ് ചെയ്തത്.
മോഹൻലാലിന്റെ കുറിപ്പ്:
മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികൾ, സാന്ദ്രയുടെ തങ്കക്കൊലുസ്… ദാ ഇവിടെ മരം നടുകയാണ്.നാളെ ശരിക്കുള്ള കിളികൾക്ക് വന്നിരുന്ന് പാട്ടു പാടാനും കൊക്കുരുമ്മാനും കൂടൊരുക്കാനും ഈ മരങ്ങളിൽ തളിരിളം ചില്ലകൾ വരും പച്ച പച്ച ഇലകൾ വരും.ഈ മരത്തിലെ പഴങ്ങൾ കിളിക്കൂട്ടുക്കാർക്ക് വയറ് നിറയ്ക്കും . ഈ മരമൊരായിരം ജീവികൾക്ക് തണലാകും.മരം കണ്ടു വളരുകയും,മരം തൊട്ടു വളരുകയുമല്ല,മരം നട്ട് വളരണം,ഇവരെപ്പോലെ …Love nature and be SUPERNATURAL‘മക്കളെ മണ്ണിലിറക്കാം മരം നടീക്കാം.