നടി ഹണി റോസിന്റെ ബാത്ത് സ്ക്രബ് വിപണി ഉൽഘാടനം ചെയ്ത് നടൻ മോഹൻലാൽ. ഇന്നലെ വൈകുന്നേരം ലുലു മാളിൽ വെച്ചായിരുന്നു ചടങ്ങുകൾ.നിരവധി ആരാധകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.ലാലേട്ടൻ എത്തുന്നു എന്നറിഞ്ഞ് നിരവധി പേരാണ് ലുലു മാളിൽ തടിച്ചു കൂടിയത്
രാമച്ചം കൊണ്ടുള്ള ബാത്ത് സ്ക്രബാണ് ഹണി വിപണിയിലെത്തിക്കുന്നത്. തന്റെ നാട്ടിലെ കുറേ സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും ജീവിത വരുമാനമാകുമെന്ന സന്തോഷവുമുണ്ട്. നൂറുശതമാനം പ്രകൃതിദത്തമായ രാമച്ചം ഉപയോഗിച്ച് നിര്‍മിച്ച സ്ക്രബര്‍ ഹണി ബ്രാന്‍ഡില്‍ ഇനി വിപണിയിലെത്തും.
ഹണിയുടെ പിതാവ് വർഗീസ് തോമസ് 20 വർഷമായി രാമച്ചം ഉപയോഗിച്ചുള്ള ബാത്ത് സ്ക്രബറുകളുടെ ഉൽപാദന വിപണന മേഖലയിലുണ്ട്. മാതാവ് റോസ് തോമസാണ് ഉത്പാദനം നോക്കി നടത്തിയിരുന്നത്. രാമച്ചത്തിന്റെ ലഭ്യതക്കുറവ് മേഖലയ്ക്ക് തിരിച്ചടിയാണെങ്കിലും മികച്ച വില നൽകി കൂടുതൽ കർഷകരെ ഈ രംഗത്തേയ്ക്ക് കൊണ്ടുവരുന്നതിനു സാധിക്കുന്നുണ്ടെന്ന് തോമസ് പറയുന്നു.