കുറച്ച് ദിവസങ്ങളായി ലാലേട്ടന്റെ പുതിയ ലുക്ക് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ക്ലീൻ ഷേവ് ചെയ്ത ലാലേട്ടന്റെ ലുക്ക് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. ഇപ്പോൾ ഏഷ്യാനെറ്റിന്റെ ഓണം മെഗാ ഷോയ്ക്ക് വേണ്ടിയുള്ള ലാലേട്ടന്റെ ഒരു മേക്കോവറിന്റെ സ്റ്റിൽ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. നീളൻ മുടിയും താടിയുമായുള്ള ലാലേട്ടന്റെ ഈ പുതിയ സ്റ്റിൽ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.
ദൃശ്യം ടൂവിന്റെ ഷൂട്ടിങ്ങിന് വേണ്ടിയാണ് ലാലേട്ടൻ താടി വടിച്ച് ക്ലീൻ ഷേവ് ആയത്. സെപ്റ്റംബർ 14-ന് തുടങ്ങുന്ന ഷൂട്ടിങ്ങിൽ ഉള്ള എല്ലാ ആൾക്കാരെയും ക്വാറന്റൈൻ ചെയ്തു കൊണ്ടാണ് ചിത്രീകരണം ആരംഭിക്കുന്നത്. കോവിഡ് കണക്കുകൾ ദിനംപ്രതി ഉയർന്നു വരുന്ന സാഹചര്യത്തിൽ എങ്ങനെ ഷൂട്ടിങ് ആരംഭിക്കും എന്ന പ്രതിസന്ധി ഘട്ടത്തിലാണ് നിർമാതാക്കളും അഭിനേതാക്കളും. അങ്ങനെയാണ് ആളുകളെ ക്വാറന്റൈൻ ചെയ്തുകൊണ്ട് ചിത്രീകരണം ആരംഭിക്കാമെന്ന തീരുമാനമെടുത്തത്. ഷൂട്ടിംഗ് ആരംഭിക്കുന്ന ദിവസം മോഹൻലാൽ അടക്കം എല്ലാവരെയും കോവിഡ് പരിശോധന നടത്തിയതിനു ശേഷം ഒരേ ഹോട്ടൽ മുറിയിൽ താമസിപ്പിക്കും എന്നും അവരുമായി പുറത്തുള്ളവർക്ക് യാതൊരു ബന്ധവുമുണ്ടാവില്ല എന്നും അണിയറ പ്രവർത്തകർ പറയുന്നു.