ഫിറ്റിനസ്സിന്റെ കാര്യത്തിൽ ഇപ്പോൾ ഏറെ ശ്രദ്ധ ചെലുത്തുന്ന താരമാണ് ലാലേട്ടൻ.ഒടിയന് വേണ്ടി നടത്തിയ രൂപമാറ്റങ്ങൾ നടത്തിയ ലാലേട്ടൻ പിന്നീട് തന്റെ ശരീരം കാത്തുസൂക്ഷിക്കുന്നതിൽ ഏറെ ശ്രദ്ധ പുലർത്തിയിരുന്നു.ലാലേട്ടൻ ഇതിനിടെ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന പല ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇപ്പോൾ ഇതാ വീണ്ടും ലാലേട്ടന്റെ ജിമ്മിലെ വർക്ക് ഔട്ട് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടി വൈറലാകുകയാണ്.അടുത്ത കാലത്തായി നിരന്തരം മോഹൻലാൽ ജിമ്മിൽ സമയം ചിലവഴിക്കാറുണ്ട്.ലാലേട്ടൻ തന്നെ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിൽ ആണ് മോഹൻലാൽ ഇനി അഭിനയിക്കുന്നത്.