അമ്പത്തിയൊന്നാം ജന്മദിനം കൂട്ടുകാർക്കൊപ്പം അടിപൊളിയായി ആഘോഷിച്ച് നടി രമ്യ കൃഷ്ണൻ. നടിമാരായ ലിസ്സി, ഖുശ്ബു, തൃഷ, രാധിക, മാധൂ, ഉമ റിയാസ്, അനു പാർത്ഥസാരത്ഥി, ഐശ്വര്യ രാജേഷ്, ബൃന്ദ എന്നിവർ ഉൾപ്പെടെ നിരവധി സുഹൃത്തുക്കൾ ആണ് രമ്യ കൃഷ്ണന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയത്. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ചെന്നൈയിലെ രമ്യയുടെ വീട്ടിൽ വെച്ച് ആയിരുന്നു പിറന്നാൾ ആഘോഷം. ഖുശ്ബുവും തൃഷയുമെല്ലാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ തങ്ങളുടെ ഇൻസ്റ്റഗ്രാമിൽ പങ്കു വെച്ചിട്ടുണ്ട്.
പിറന്നാൾ ആഘോഷങ്ങളുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി.
1970 സെപ്തംബർ 15ന് ചെന്നൈയിൽ ജനിച്ച രമ്യ കൃഷ്ണൻ ഇതുവരെ 200ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇതിൽ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലുള്ള ചിത്രങ്ങൾ ഉൾപ്പെടും. രമ്യ കൃഷ്ണൻ അവസാനമായി വേഷമിട്ടത് 2019ൽ പുറത്തിറങ്ങിയ സൂപ്പർ ഡീലക്സ് എന്ന ചിത്രത്തിലാണ്. ‘പടയപ്പ’യിലെ അഭിനയം നിരവധി മികച്ച അഭിപ്രായങ്ങൾ നേടി. 2003ൽ തെലുഗു നടനായ കൃഷ്ണ വംശിയെ രമ്യ കൃഷ്ണൻ വിവാഹം കഴിച്ചു. ഇവർക്ക് ഒരു മകനുണ്ട്.
View this post on Instagram
View this post on Instagram
ഒന്നാമൻ (2002) കാക്കക്കുയിൽ (2001) മഹാത്മ (1996) നേരം പുലരുമ്പോൾ (1996) അഹം (1992) മാന്യൻമാർ (1992) ആര്യൻ (1988) ഓർക്കാപ്പുറത്ത് (1988) അനുരാഗി (1988) തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ രമ്യ കൃഷ്ണൻ അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക് സിനിമകളിലായി രമ്യയുടെ നിരവധി സിനിമകളാണ് അണിയറയിൽ പുരോഗമിക്കുന്നത്. വിജയ് ദേവരെക്കൊണ്ടയുടെ ലൈഗർ, സായ് ധരം തേജയുടെ റിപ്പബ്ലിക് എന്നീ ചിത്രങ്ങൾ റിലീസിന് തയ്യാറെടുക്കുന്നു. വിജയ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോയിലെ വിധികർത്താക്കളിൽ ഒരാൾ കൂടിയാണ് രമ്യ.