ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജെല്ലികെട്ട് .എസ് ഹരീഷും ആർ ജയകുമാറും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം.പ്രശാന്ത് പിള്ളയാണ് സംഗീതം. ഒ തോമസ് പണിക്കർ നിർമിക്കുന്ന ചിത്രം ഒക്ടോബറിൽ റിലീസിനെത്തും.ആന്റണി വർഗീസും സാബുമോനും ചെമ്പൻ വിനോദമാണ് ചിത്രത്തിലെ നായകന്മാർ.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു.
ഈ ചിത്രം റിലീസിനെത്തും മുമ്പ് തന്നെ തന്റെ അടുത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലേക്ക് നീങ്ങിയിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി ഇപ്പോൾ.ജോജുവും ചെമ്പനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.ഇടുക്കിയിലെ കുളമാവിലാണ് ഷൂട്ടിംഗ് ആരംഭിച്ചത്.തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന പൊറിഞ്ചു മറിയം ജോസിലെ പ്രിയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ ഇപ്പോൾ.