ധ്യാന്‍ ശ്രീനിവാസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു. നിവിന്‍ പോളിയും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ചലച്ചിത്ര താരം അജു വര്‍ഗീസാണ്.
ഒരിടവേളയ്ക്കു ശേഷം നയന്‍താര വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ശ്രീനിവാസനും പാര്‍വതിയും അഭിനയിച്ച വടക്കുനോക്കിയന്ത്രത്തിലെ ഇവരുടെ കഥാപാത്രങ്ങളുടെ പേരായ തളത്തില്‍ ദിനേശന്, ശോഭ എന്നീ പേരുകളാണ് ഈ സിനിമയില്‍ നിവിനും നയന്‍ താരയ്ക്കും നല്‍കിയിരിക്കുന്നത്.