നിവിൻ പോളി,നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമ രണ്ട് ആഴ്ചകൾക്ക് മുൻപ് തിയറ്ററുകളിൽ എത്തുകയുണ്ടായി.ഗംഭീര റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കാനുള്ള എല്ലാം ചിത്രത്തിൽ യഥേഷ്ടം സംവിധായകൻ ഒരുക്കിയിട്ടുണ്ട്.മികച്ച റിപ്പോർട്ടുകൾ സ്വന്തമാക്കിയ ചിത്രം ബ്ലോക്ക്ബസ്റ്ററിലേക്ക് നീങ്ങുകയാണ്.
ചിത്രം ഇപ്പോൾ 50 കോടി കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. ഓണത്തിന് ഇറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും ആദ്യം 50 കോടി കടന്ന ചിത്രവും ഇത് തന്നെ.കോമഡി എന്റർടൈനറായി ഒരുക്കിയ ചിത്രം ഏതൊരു പ്രേക്ഷകനും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിന് പുറത്തും ചിത്രം മികച്ച കളക്ഷൻ ആണ് സ്വന്തമാക്കിയത്.