മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ലൂസിഫര്‍. കേരളത്തിനകത്തും പുറത്തും റെക്കോര്‍ഡ് കളക്ഷന്‍ വാരിക്കൂട്ടിയ ചിത്രത്തിന്‍െറ തമിഴ് ഡബ് വേര്‍ഷന്‍ ഇന്ന് പ്രദര്‍ശനത്തിനെത്തി. ചിത്രം 150 കോടി പിന്നിട്ടത് വെറും 21 ദിവസങ്ങൾ കൊണ്ടാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഇതിനിടെ കേരളത്തില്‍ നിന്ന് മാത്രം ചിത്രം 27,000 ഷോകള്‍ പൂര്‍ത്തിയാക്കി. അഞ്ചാമത്തെ ആഴ്ച്ചയിലും 141 തിയറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ് ലൂസിഫര്‍. ലോക വ്യാപകമായി 40,000 ഷോകള്‍ ലൂസിഫര്‍ പൂര്‍ത്തിയാക്കിയിരുന്നു.
ലൂസിഫര്‍ കേരളത്തില്‍ അഞ്ചാമത്തെ ആഴ്ച്ചയിലും 140+ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനാല്‍ ഫൈനല്‍ കളക്ഷന്‍ 200 കോടി കടന്നേക്കാം.വിവേക് ഒബ്രോയ്, മഞ്ജുവാര്യർ, ടോവിനോ തോമസ് ,ഇന്ദ്രജിത് തുടങ്ങിയ ഒരു വലിയ താരനിര തന്നെയാണ് ലൂസിഫറിൽ ഉണ്ടായിരുന്നത്. ദീപക് ദേവ് സംഗീതവും സുജിത് വാസുദേവ് ഛായാഗ്രഹണം നിർവഹിച്ച ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്