UAEൽ നിന്നും ആദ്യ വീക്കെൻഡ് കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ ഹോളിവുഡ് ചിത്രം ക്യാപ്റ്റൻ മാർവെലിനെയും തകർത്തെറിഞ്ഞിരിക്കുകയാണ് മോഹൻലാൽ ചിത്രം ലൂസിഫർ. ആദ്യ വീക്കെൻഡിൽ 160,877 അഡ്മിറ്റ്സുമായി റെക്കോർഡ് കരസ്ഥമാക്കിയിരുന്ന ക്യാപ്റ്റൻ മാർവെലിനെ 197,994 അഡ്മിറ്റ്സുമായാണ് ലൂസിഫർ കീഴടക്കിയത്. മാര്‍ച്ച് 28-ന് തിയറ്ററുകളിലെത്തിയ ചിത്രം അമേരിക്കയില്‍ ലൈഫ് ടൈം കളക്ഷന്‍ ആയ 265K ഡോളേഴ്സ് നേടിയ ഞാന്‍ പ്രകാശന്റെ റെക്കോര്‍ഡ് വെറും മൂന്നു ദിവസം കൊണ്ടാണ് മറികടന്നത്. 2019 ല്‍ റിലീസായ ഇന്ത്യന്‍ സിനിമകളില്‍ ആദ്യ ആഴ്ചയിലെ കളക്ഷനില്‍ ഒന്നാം സ്ഥാനവും ലൂസിഫറിനാണ്.
കളക്ഷൻ റെക്കോർഡുകൾ ഒന്നൊന്നായി തകർത്തെറിഞ്ഞ് കുതിക്കുന്ന ലൂസിഫറിന് എങ്ങും ഹൗസ്ഫുൾ ഷോകളും സ്പെഷ്യൽ ഷോകളുമാണ്. അർദ്ധരാത്രിയും പുലർച്ചയുമെല്ലാം സ്പെഷ്യൽ ഷോകൾ വെച്ചിട്ടും ഹൗസ്ഫുൾ ആവുകയും ടിക്കറ്റ് കിട്ടാതെ പലരും മടങ്ങിപ്പോകുന്ന കാഴ്ചയുമാണ് കാണാൻ സാധിക്കുന്നത്. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ വിജയത്തിലേക്കാണ് ലൂസിഫറിന്റെ കുതിപ്പ്.