മോഹൻലാൽ നായകനായി എത്തുന്ന ലൂസിഫർ ഈ വരുന്ന മാർച്ച് 28ന് തിയറ്ററുകളിൽ എത്തുകയാണ്.പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ അവസാന ക്യാരക്ടർ പോസ്റ്റർ ഇന്ന് റിലീസ് ചെയ്യുകയുണ്ടായി.ചിത്രത്തിന്റെ ട്രയ്ലർ ഉടൻ എത്തും.
ഇതിനിടെ ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി മോഹൻലാൽ ഇന്ന് ഫേസ്ബുക്ക് ലൈവിൽ എത്തുകയുണ്ടായി. ലൈവിനിടയിൽ പൃഥ്വിരാജ്, ടോവിനോ,സൂര്യ,മഞ്ജു വാര്യർ, ആന്റണി പെരുമ്പാവൂർ, ഭാര്യ സുചിത്ര എന്നിവരും സംവധിക്കുകയുണ്ടായി.1500ലധികം തിയറ്ററുകളിൽ ചിത്രം റിലീസിനെത്തും എന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു. മലയാളം കൂടാതെ തമിഴ്, തെലുങ്ക് എന്നി ഭാഷകളിലും ചിത്രം റിലീസിനെത്തും. എന്തായലും കാത്തിരിക്കാം മാർച്ച് 28നായി.