ബോളിവുഡിന്റെ പ്രിയപ്പെട്ട നായകന് അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ലക്ഷ്മി ബോംബ് എന്ന ചിത്രത്തിന്റെ ആദ്യത്തെ ഗാനം പുറത്തിറങ്ങി. രാഘവ ലോറന്‍സിന്റെ ഹിറ്റ് തമിഴ് ചിത്രമായ കാഞ്ചനയുടെ ഹിന്ദി പതിപ്പാണ് ലക്ഷ്മി ബോംബ്. ഗാനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ പക്കല്‍ നിന്നും ലഭിക്കുന്നത്.
ചിത്രം തിയേറ്ററുകളില്‍ റിലീസ് തീരുമാനിച്ചത് മെയ് 22നായിരുന്നു. എന്നാല്‍ കോവിഡ് വ്യാപനം മൂലം രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ തീയേറ്ററുകള്‍ അടച്ചു പൂട്ടിയിരുന്നു. അതുകൊണ്ടു തന്നെ ചിത്രം ഇപ്പോള്‍ നേരിട്ട് ഓണ്‍ലൈനായി റിലീസ് ചെയ്യുമെന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു കഴിഞ്ഞു. ഓണലൈന് പ്ലാറ്റ്ഫോമില്‍ ചിത്രം നവംബര്‍ 9 ന് റിലീസ് ചെയ്യും എന്നതാണ് പുതിയ വിവരം.
രാഘവ ലോറന്‍സ് തന്നെയാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പും സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ പാട്ടിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഗാനം വൈറലാകുകയും ചെയ്തിട്ടുണ്ട്. നവരാത്രി കാലത്ത് ഹിന്ദു ദേവതയായ ലക്ഷ്മീ ദേവിയെ അവഹേളിച്ചു എന്ന കാരണത്താല്‍’ലക്ഷ്മി ബോംബ്’ എന്ന സിനിമ പുറത്തിറക്കരുതെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ഹിന്ദുവിശ്വാസികള്‍ രംഗത്ത് എത്തിയിരുന്നു.