രാജയുടെ മരണമാസ്സ് രണ്ടാം വരവിനെ അതിലും മാസ്സാക്കി പ്രേക്ഷകലക്ഷങ്ങൾ. റിലീസ് ചെയ്ത് നാല് ദിവസങ്ങൾ പിന്നിടുമ്പോഴും എക്സ്ട്രാ ഷോകളും ഹൗസ്ഫുൾ ഷോകളുമായി നിറഞ്ഞാടുകയാണ് മധുരരാജ. ആദ്യദിനം 9.12 കോടി വേൾഡ് വൈഡ് കളക്ഷൻ നേടിയ ചിത്രത്തിന് അന്ന് നൂറോളം എക്സ്ട്രാ ഷോകളും ഉണ്ടായിരുന്നു. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ എഴുപതോളം എക്സ്ട്രാ ഷോകളാണ് മധുരരാജ കളിച്ചത്. ഹിറ്റ് മേക്കർ വൈശാഖ് വീണ്ടും പ്രേക്ഷകമനം അറിഞ്ഞ് ഒരുക്കിയ മധുരരാജ മമ്മൂക്കയുടെ മാസ്സ് ആക്ഷൻ രംഗങ്ങൾ കൊണ്ടും മികച്ച കോമഡികൾ കൊണ്ടും സമ്പന്നമാണ്. ഈ വിഷുക്കാലത്ത് പ്രേക്ഷകർക്ക് കുടുംബസമേതം തീയറ്ററുകളിൽ പോയി ആസ്വദിക്കുവാൻ കഴിയുന്ന ഒരു പക്കാ എന്റർടൈൻമെന്റ് പാക്കേജ് തന്നെയാണ് മധുരരാജ.