Thursday, July 18

മധുരരാജയിലെ ഒരു ഫൈറ്റ് സീക്വൻസ് ചിത്രീകരിക്കാൻ 25 ദിവസം…!

Google+ Pinterest LinkedIn Tumblr +
“samvritha”

വൈശാഖ് – മമ്മൂട്ടി കൂട്ടുകെട്ടിൽ എത്തുന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രം മധുരരാജ ഏറെ പ്രതീക്ഷകളോടെയാണ് ആരാധകരും പ്രേക്ഷകരും കാത്തിരിക്കുന്നത്. ഉദയ്കൃഷ്‌ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് പീറ്റർ ഹെയ്‌നാണ്. ചിത്രത്തിലെ ഒരു സുപ്രധാന ഫൈറ്റ് രംഗം ചിത്രീകരിക്കാൻ വേണ്ടത് 25 ദിവസങ്ങൾ ആണെന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന റിപ്പോർട്ട്. ഈ ഫൈറ്റ് രംഗത്തിൽ തെലുങ്ക് താരം ജഗപതി ബാബുവും എത്തുന്നുണ്ട്. കൂടാതെ സണ്ണി ലിയോൺ ഒരു ഐറ്റം ഗാന രംഗത്ത് എത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്. അനുശ്രീ, ഷംന കാസിം, മഹിമ നമ്പ്യാർ എന്നിവരാണ് മധുരരാജയിൽ നായികമാരായി എത്തുന്നത്. തമിഴ് താരം ജയ്, ബാലചന്ദ്രൻ ചുള്ളിക്കാട്, സലിം കുമാർ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നെൽസൺ ഐപ്പ് നിർമിക്കുന്ന ചിത്രം വിഷു റിലീസായി തീയറ്ററുകളിൽ എത്തും.

“Lucifer”
Share.

About Author

Comments are closed.