Tuesday, February 25

വമ്പൻ വിജയവുമായി 131-ാം ദിവസത്തിൽ മധുരരാജ ! ചിത്രത്തിന് പള്ളുരുത്തി പ്രതീക്ഷയിൽ 2 ഷോകൾ…ഈ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബാസ്റ്റർ ഹിറ്റുകളിൽ ഒന്ന്

Google+ Pinterest LinkedIn Tumblr +

വൈശാഖ് സംവിധാനം ചെയ്ത് മെഗാസ്റ്റാർ മമ്മൂട്ടി നായകനായ മധുരരാജ 131 ആം ദിവസം തിയേറ്ററുകളിൽ പിന്നിടുകയാണ്. പള്ളുരുത്തിയിൽ ആണ് ചിത്രം രണ്ടു ഷോകൾ കളിച്ച് 131ആം ദിവസത്തിൽ എത്തിനിൽക്കുന്നത്. ഉദയകൃഷ്ണ തിരക്കഥ രചിച്ച ചിത്രം നിർമ്മിച്ചത് നെൽസൺ ഐപ്പ് ആണ്. ഓൺലൈൻ / സാറ്റലൈറ്റ് പതിപ്പുകൾ, ഡിവിഡികൾ എല്ലാം പുറത്തുവന്നിട്ടും രാജ തിയറ്ററിൽ നിലനിൽക്കുകയാണ്. 2019 വർഷത്തെ മമ്മൂട്ടിയുടെ ആദ്യ മലയാളം റിലീസ് ആയി ഏപ്രിൽ 12-ന് റിലീസ് ചെയ്ത മധുരരാജ ഈ വർഷത്തെ സൂപ്പർഹിറ്റായിരുന്നു. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ആദ്യ 100 കോടി ചിത്രമാണിത്.

ലോകവ്യാപകമായി 30,000 ഷോകൾ പൂർത്തിയാക്കിയ മധുരരാജ കേരളത്തിൽ നിന്ന് മാത്രം 20,000 ഷോകൾ എന്ന മെഗാ-ബ്ലോക്ക്ബസ്റ്റർ നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. ചിത്രം റിലീസ് ചെയ്ത് 9 – 10 ദിവസങ്ങൾ ആയപ്പോഴേക്കും 50 കോടി കളക്ഷനും 45 ദിവസം കൊണ്ട് 104 കോടി രൂപ നേടിയതായും നിർമ്മാതാവ് വെളിപ്പെടുത്തിയിരുന്നു. ആരാധകർക്കും കുടുബ പ്രേക്ഷകർക്കും ഒരുപോലെ സ്വീകാര്യമായ രീതിയിൽ ആയിരുന്നു ചിത്രം ഒരുക്കിയത്.

“Lucifer” “Lucifer”
Loading...
Share.

About Author

Comments are closed.