മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന മാസ്സ് എന്റർടൈനറാണ് മധുരരാജ.പോക്കിരിരാജ ഒരുക്കിയ വൈശാഖ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഈ വരുന്ന വിഷുവിന് തിയറ്ററുകളിലെത്തും.
റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ആദ്യ ടീസർ മാർച്ച് 20ന് പുറത്ത് വിടും എന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ വൈശാഖ് ഇപ്പോൾ.തന്റെ ഫേസ്ബുക്ക് പേജിൽ കൂടിയായിരുന്നു അദ്ദേഹം ഇത് അറിയിച്ചത്.ഏറെ നാളുകളായി മമ്മൂട്ടി ആരാധകർ ടീസർ ആവശ്യപ്പെടുന്നത് കൊണ്ട് അവർക്കായി പ്രത്യേകം തയ്യാറാക്കിയതാണ് ടീസർ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്തായാലും കാത്തിരിക്കാം ആ മാസ്സ് ടീസറിനായി.