മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മധുരരാജ. സുപ്പർ ഹിറ്റായ പോക്കിരിരാജയുടെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രം ആരാധകർക്ക് ഒരു വിരുന്ന് തന്നെയാകും എന്നാണ് കരുതുന്നത് .ഏപ്രിൽ 12നാണ് ചിത്രം ലോകമെമ്പാടും റിലീസിനെത്തുന്നത്.പോക്കിരിരാജ ഒരുക്കിയ വൈശാഖ് തന്നെയാണ് മധുരരാജയും സംവിധാനം ചെയ്യുന്നത്
ചിത്രത്തിന്റെ ട്രെയിലർ ഈ വരുന്ന ഏപ്രിൽ അഞ്ചിന് പുറത്തു വരും എന്ന് ഇപ്പോൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. വൈകിട്ട് 8 മണിക്കാണ് ട്രെയ്ലർ പുറത്ത് വിടുക.ആരാധകരെ ആവേഷത്തിലാഴ്ത്തുന്ന ഒരു മാസ്സ് ട്രയ്ലർ തന്നെയാകും അണിയറയിൽ ഒരുങ്ങുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. നേരത്തെ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരുന്നു.