തെന്നിന്ത്യൻ ചലച്ചിത്ര രംഗത്തെ പ്രേക്ഷകരുടെ പ്രിയ നായകനാണ് പ്രിൻസ് എന്നറിയപ്പെടുന്ന ഘട്ടമനേനി മഹേഷ് ബാബു. പ്രമുഖ തെലുങ്ക് നടനയ കൃഷ്ണയുടെ മകനാണ് മഹേഷ്. ഇദ്ദേഹത്തിന്റെ ഏറ്റവും ഹിറ്റ് ആയ ചിത്രങ്ങൾ ഒക്കാടു, അത്താടു, പോക്കിരി, ദൂക്കുദു, ബിസിനസ്സ്മാൻ തുടങ്ങിയവയാണ്. ഇദ്ദേഹത്തിന്റെ ഭാര്യ നമ്രത ശിരോദ്കർ മലയാള സിനിമയിൽ മമ്മൂട്ടിക്കൊപ്പം ഏഴുപുന്ന തരകൻ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സഹോദരി സമ്മർ ഇൻ ബെത്ലഹേമിൽ അഭിനയിച്ചിട്ടുണ്ട്.
മഹേഷ് ബാബു ആദ്യമായി നിർമിക്കുന്ന ചിത്രമാണ് മേജർ. മുംബൈ ഭീകരാക്രമണത്തിനിടെ വീരചരമം പ്രാപിച്ച മലയാളി മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ജീവിതകഥയാണ് ചിത്രം. മേജറിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ബോളിവുഡിന് തന്നെ താങ്ങാനാവില്ലയെന്നും തെലുങ്ക് വിട്ട് എങ്ങോട്ടും പോകുന്നില്ലായെന്നുമാണ് താരം വെളിപ്പെടുത്തിയത്.
നിരവധി ബോളിവുഡ് സിനിമകളിലേക്ക് ഓഫർ വന്നിരുന്നുവെന്ന് തെലുങ്ക് നടൻ മഹേഷ് ബാബു. പക്ഷേ തന്നെ അവർ അർഹിക്കാത്തതിനാൽ അതൊന്നും സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. “എന്നെ ഉൾക്കൊള്ളാനാവാത്ത ഒരു സിനിമാലോകത്ത് സമയം കളയാൻ ഞാനില്ല. തെലുങ്ക് സിനിമയിൽ ഇപ്പോൾ കിട്ടുന്ന ബഹുമാനവും താരമൂല്യവും വളരെ വലുതാണ്. അതുകൊണ്ട് തെലുങ്ക് വിട്ട് വേറെ എവിടെയെങ്കിലും പോയി സിനിമകൾ ചെയ്യുന്നതിനേക്കുറിച്ച് ചിന്തിച്ചിട്ടില്ല. ” മഹേഷ് ബാബു പറഞ്ഞു.
മഹേഷ് ബാബു ആദ്യമായി നിർമിക്കുന്ന ചിത്രമാണ് മേജർ. മുംബൈ ഭീകരാക്രമണത്തിനിടെ വീരചരമം പ്രാപിച്ച മലയാളി മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ജീവിതകഥയാണ് ചിത്രം. ആദിവി ശേഷ് ആണ് നായകനായെത്തുന്നത്. അതിനിടെ മഹേഷ് ബാബു നായകനായ ‘സർക്കാരു വാരി പാട്ട’ റിലീസിന് തയ്യാറെടുക്കുകയാണ്. പരശുറാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി സുരേഷ് ആണ് നായിക.