നടി മാല്‍വി മല്‍ഹോത്രയെ അപകടപ്പെടുത്താന്‍ ശ്രമം. സുഹൃത്തായിരുന്ന യുവാവ് കുത്തി പരുക്കേല്‍പ്പിച്ച നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വയറിനും കൈകള്‍ക്കും കുത്തേറ്റ നടിയെ മുംബൈയിലെ ആശുപത്രിയില്‍ ഇപ്പോള്‍ വിദഗ്ത പരിശോധനയ്ക്ക് വിധേയയാക്കിയിരിക്കുകയാണ്.
വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് യോഗേശ്വര്‍ കുമാര്‍ മഹിപാല്‍ സിങ് എന്നയാള്‍ ആക്രമിച്ചത്. യോഗേശ്വറിന് വേണ്ടി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. മുംബൈയിലെ കഫേയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നടിയെ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഏകദേശം ഒരു വര്‍ഷത്തോളമായി ഇയാള്‍ നടിയോട് അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു.
പിന്നീട് യുവാവ് നടിയോട് വിവാഹാഭ്യര്‍ഥന നടത്തിയതോടെ യോഗേഷുമായുള്ള സൗഹൃദം മാല്‍വി ഉപേക്ഷിക്കുകയായിരുന്നു.സുഹൃത്ത് ബന്ധം വീണ്ടും വേണമെന്ന് വാശിപിടിക്കുകയും തടഞ്ഞ നടിയെ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നും പൊലീസിന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായി.