പഞ്ചഗുസ്തി മത്സരം ചാമ്പ്യന്റെ കൂടെ സ്റ്റേജിൽ വെച്ചു പഞ്ച് പിടിക്കുന്ന മമ്മൂട്ടി.കേൾക്കുമ്പോൾ രസകരമായി തോന്നുമെങ്കിലും സംഭവം സത്യമാണ്. പഞ്ചഗുസ്തി പിടിക്കുന്ന മമ്മൂട്ടിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ലോക പഞ്ചഗുസ്തി ചാമ്പ്യൻ ആയിട്ടുള്ള ജോബി മാത്യുവുമായി ആയിരുന്നു മമ്മൂട്ടിയുടെ പഞ്ചഗുസ്തി. കൈരളി ടി വി സംഘടിപ്പിച്ച ഫീനിക്സ് അവാർഡ് ദാന ചടങ്ങിൽ വെച്ചായിരുന്നു ഈ രസകരമായ സംഭവം നടന്നത്.
വില്ലന്മാരെ നിസാരമായി തോൽപ്പിക്കാറുള്ള മമ്മൂക്ക പക്ഷെ ഈ മത്സരത്തിൽ ജോബിയുടെ മുന്നിൽ തോൽവി സമ്മതിച്ചു. 24 വേൾഡ് മെഡലുകൾ നേടിയിട്ടുള്ള ഗുസ്തി ചാമ്പ്യൻ ആണ് ജോബി മാത്യു. നോർമൽ വിഭാഗത്തിൽ 2008 ൽ സ്പെയിനിൽ വെച് ലോക പഞ്ച ഗുസ്തി ചാമ്പ്യൻ ആയ ജോബി, 2012 ഭിന്ന ശേഷി വിഭാഗത്തിലും ലോക പഞ്ച ഗുസ്തി ചാമ്പ്യൻ ആയി മാറി. 2013 ൽ അമേരിക്കയിൽ വച്ച് നടന്ന ഹ്രസ്വകായര്‍ക്കായുള്ള ഒളിമ്പിക്സിലെ ചാമ്പ്യൻ കൂടിയായ ജോബി, 5 സ്വർണ്ണ മെഡൽ ആണ് നേടിയത്. 2017 ൽ കാനഡയിൽ 6 സ്വർണ്ണ മെഡലുകളും ജോബി നേടിയിട്ടുണ്ട്.
മമ്മൂക്ക 😘😘 @mammukka pic.twitter.com/pGvHJUl8jF
— Arun Assariparambil (@AAssariparambil) November 23, 2019
നിലവിൽ മമ്മൂക്ക വൺ എന്ന ചിത്രത്തിൽ ആണ് അഭിനയിച്ചു വരുന്നത്.സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്ന ചിത്രമാണ് വൺ. പ്രഖ്യാപന വേള മുതൽ വാർത്തകളിൽ നിറഞ്ഞുനിന്ന ഒരു ചിത്രമാണിത്. ബോബി-സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തിൽ സംയുക്ത മേനോൻ അഭിനയിക്കുന്നുണ്ടെന്ന വാർത്തകളായിരുന്നു മുൻപ് പുറത്തു വന്നിരുന്നത്. എന്നാൽ ചിത്രത്തിൽ നിന്നും സംയുക്ത പിന്മാറി എന്നും പകരക്കാരിയായി നിമിഷ സജയൻ ചിത്രത്തിലേക്ക് എത്തിയിരുന്നു.ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരം പാളയത്ത് പുരോഗമിക്കുകയാണ്.
ചിത്രത്തിൽ ജോജു,മുരളി ഗോപി എന്നിവരും വേഷമിടുന്നുണ്ട്.മുരളി ഗോപി പ്രതിപക്ഷ നേതാവായി വേഷമിടുമ്പോൾ ജോജു ജോർജ് പാർട്ടി സെക്രട്ടറിയായിട്ടാണ് വേഷമിടുന്നത്.മുരളി ഗോപിയുടെ ഭാഗങ്ങൾ ചിത്രീകരിച്ച് കഴിഞ്ഞു. ജോജു ജോർജിന് ഇനി ഒരു ദിവസത്തെ ഷൂട്ടിംഗ് കൂടി ബാക്കിയുണ്ട്.പൊളിറ്റിക്കല്‍ ത്രില്ലറായെത്തുന്ന ചിത്രത്തില്‍ ഗായത്രി അരുൺ, ഇഷാനി കൃഷ്ണകുമാർ, സലീം കുമാര്‍, തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്. കരിയറിൽ ഇന്നുവരെ അവതരിപ്പിക്കാത്ത ഒരു കഥാപാത്രവുമായി മമ്മൂട്ടി എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഇച്ചായീസ് പ്രൊഡക്ഷൻസാണ്. മമ്മൂട്ടിയുടെ വേറിട്ട ഈ കഥാപാത്രത്തെ സ്വീകരിക്കുവാൻ ആരാധകർ കാത്തിരിക്കുകയാണ്. എം പത്മകുമാർ സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിനിടയിൽ ആയിരുന്നു വണ്ണിന്റെ പ്രഖ്യാപനം.