മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു താര കുടുംബമാണ് മമ്മൂട്ടിയുടെത്. ഇന്ന് മമ്മൂട്ടി തന്റെ പിറന്നാൾ ആഘോഷിക്കുകയാണ്. കേക്ക് മുറിക്കുന്ന ചിത്രം താരം തന്നെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പുറത്തു വിട്ടിരുന്നു. ‘ഇൗ കേക്ക് നിങ്ങളുമായി പങ്കു വയ്ക്കാൻ സാധിച്ചിരുന്നെങ്കിൽ എന്നാശിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് താരം കേക്ക് മുറിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചത്. മമ്മൂക്ക ഇന്ന് ആഘോഷിച്ചത് തന്റെ 69 ആം പിറന്നാൾ ആണ്.
ടോവിനോ തോമസ് ഉൾപ്പെടെ നിരവധി താരങ്ങളാണ് മമ്മൂക്കക്ക് ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഇന്ന് രാവിലെ മുതൽ ആരാധകരും സഹ താരങ്ങളും ഒക്കെയായി നിരവധി വ്യക്തികൾ ആണ് ആശംസകൾ രേഖപ്പെടുത്തുന്നത്. പിറന്നാൾ ദിവസമായ ഇന്ന് അദ്ദേഹം മുഴുവൻസമയവും വീട്ടിലാണ് ചിലവഴിച്ചത്. അടുത്ത സുഹൃത്തുക്കൾ അടക്കം കുറച്ചു വ്യക്തികൾ അദ്ദേഹത്തെ കാണുവാനായി വീട്ടിലെത്തി.