പ്രളയക്കെടുതിയിൽ പെട്ടവർക്ക് സഹായഹസ്തവുമായി ഇറങ്ങിത്തിരിച്ച് സ്വജീവൻ പണയം വെച്ച ലിലുവിന്റെ കുടുംബത്തെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച് മമ്മൂക്ക. മാതാപിതാക്കളെ ക്യാമ്പിലെത്തിച്ച ശേഷം, വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാനിറങ്ങിയതാണ് ലിലു. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിയാണ് ലിലു. സഹോദരൻ ലാലുവിന്റെ ഫോണിലേക്കാണ് മമ്മൂക്ക വിളിച്ചത്. തന്റെ കടയിലെ ഒട്ടുമിക്ക വസ്ത്രങ്ങളും ദുരിതബാധിതർക്കായി സംഭാവന ചെയ്ത നൗഷാദിനെയും മമ്മൂക്ക കഴിഞ്ഞ ദിവസം നേരിട്ട് വിളിച്ചിരുന്നു.