Thursday, October 1

ആ കാര്യം അറിയാവുന്നത് കൊണ്ടായിരിക്കണം,ഈ പെണ്ണ് എന്റെ വീട്ടിൽ നിന്നും മാറാറില്ല; മനസ്സ് തുറന്ന് മമ്മൂട്ടി

Pinterest LinkedIn Tumblr +

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. വിവാഹത്തിന് ശേഷം നസ്രിയ അഭിനയ ജീവിതത്തിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്തു എങ്കിലും പിന്നീട് ട്രാൻസ് എന്ന ചിത്രത്തിലൂടെ മികച്ച തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഇൗ താര കുടുംബം മമ്മൂട്ടിയുടെ കുടുംബവുമായി അടുത്ത സൗഹൃദമാണ് കാത്തുസൂക്ഷിക്കുന്നത്. അടുത്തിടെ നടന്ന ഒരു പരിപാടിയിൽ ഫഹദും നസ്രിയയും വേദിയിൽ ഇരിക്കെ മമ്മൂട്ടി ഈ സൗഹൃദത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു.

മമ്മൂട്ടിയുടെ വാക്കുകൾ:

നസ്രിയ എന്റെ മോളായിട്ട് അഭിനയിച്ചിട്ടുണ്ട്. ഫഹദ് എന്റെ മോനായിട്ട് അഭിനയിക്കാവുന്നതേ ഉള്ളു. ഇതുവരെ അവൻ അങ്ങനെ അഭിനയിച്ചിട്ടില്ല, അവനു മകനായിട്ട് അഭിനയിക്കാൻ ആയിരിക്കില്ല ആഗ്രഹം, അനിയാനായിട്ട് അഭിനയിക്കാനാകും. ഫാസിൽ എനിക്ക് വേണ്ടപെട്ടൊരാളാണ്, ആലപ്പുഴ വഴി പോകുമ്പോൾ ഫാസിലിന്റെ വീട്ടിൽ കയറി ഒരു നേരത്തെ ഭക്ഷണം കഴിക്കാതെ ഞാൻ പോകാറില്ല. ഫാസിലിന്റെ കുടുംബവുമായും എന്റെ കുടുംബത്തിന് വളരെ അടുത്തൊരു ബന്ധമുണ്ട്. അതറിഞ്ഞിട്ടായിരിക്കും ഈ പെണ്ണ് (നസ്രിയ ) എന്റെ വീട്ടിൽ നിന്നു ഇപ്പോൾ മാറാറില്ല.

എന്റെ കണ്മുന്നിൽ വളർന്ന കുട്ടികളാണ് രണ്ട് പേരും. ഫഹദ് ആദ്യം വന്ന സിനിമയിലൊരു ചെറിയ വേഷം ഞാൻ ചെയ്തിരുന്നു. പിന്നെ ഫഹദ് മൂന്നാമത് വന്ന സിനിമയിൽ ഫഹദ് ചെറിയ വേഷവും ഞാൻ വലിയ വേഷവുമാണ്. ഫഹദ് വലിയ സ്റ്റാർ ആയ ശേഷം ഇമ്മാനുവലിൽ ഞാൻ അഭിനയിച്ചു. ഇവള് ( നസ്രിയ ) വലുതായതിനു ശേഷം ഒരുമിച്ചു അഭിനയിച്ചിട്ടില്ല. എന്റെ ഓമന കുട്ടികളാണ് രണ്ട് പേരും.

“Lucifer”
Loading...
Share.

About Author

Comments are closed.