മലയാളികളുടെ പ്രിയങ്കരനായ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ലുക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കറുത്ത ജാക്കറ്റ്, ടീഷർട്ടും കൂളിംഗ് ഗ്ലാസും തൊപ്പിയുമായി കിടിലൻ ലുക്കിലാണ് മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങൾ എത്തിയിരിക്കുന്നത്.ഫോട്ടോ പ്രചരിച്ചത് മുതൽ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരിക്കുകയാണ് ഈ ചിത്രങ്ങൾ. ആരാധകരും സിനിമാപ്രേമികളും ഒരേപോലെയാണ് ഫോട്ടോയെ ഏറ്റെടുത്തിരിക്കുന്നത്.
വിദേശയാത്രക്കിടയിൽ ആരോ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു . കഴിഞ്ഞദിവസം മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പ്രചരിച്ചിരുന്നു.ഇതിനുള്ള മമ്മൂട്ടിയുടെ മറുപടിയാണ് ഈ ചിത്രങ്ങൾ എന്നാണ് ചിലരുടെ പക്ഷം. അതേസമയം ഇത് ഏത് ചിത്രത്തിലെ ലുക്കിനു വേണ്ടിയുള്ളതാണ് എന്ന കാര്യത്തിൽ ആരാധകർ തമ്മിൽ തർക്കത്തിലാണ്. നിലവിൽ മാമാങ്കം എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിനുശേഷം ബിലാൽ തുടങ്ങും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. ഈ സ്റ്റൈൽ ലുക്കിൽ ആണോ മമ്മൂക്ക ബിലാലിൽ എത്തുന്നത് എന്ന ആകാംക്ഷയിലാണ് ആരാധകർ ഇപ്പോൾ