Friday, October 18

വേറിട്ട ലുക്കിൽ ഗാനഗന്ധർവ്വനിൽ മമ്മൂട്ടി; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

Google+ Pinterest LinkedIn Tumblr +
“samvritha”

പലവിധ കോമഡി നമ്പറുകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് ഗാനഗന്ധർവ്വൻ. മിമിക്രി ആർട്ടിസ്റ്റ് എന്ന രീതിയിലും നടൻ എന്ന രീതിയിലും ഏറെ ആരാധകരുള്ള പിഷാരടി, സംവിധായകൻ വേഷമണിയുന്ന രണ്ടാമത്തെ ചിത്രമാണിത്. ജയറാം കേന്ദ്രകഥാപാത്രമായ പഞ്ചവർണ്ണതത്ത ആയിരുന്നു പിഷാരടിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ആദ്യചിത്രം. രണ്ടാമത്തെ ചിത്രമായ ഗാനഗന്ധർവ്വനിൽ മമ്മൂട്ടിയാണ് നായകൻ. ചിത്രത്തിൽ ഗാനമേളകളിൽ പാട്ടുപാടുന്ന ഒരു ഗായകൻ ആയിട്ടാണ് മമ്മൂട്ടി എത്തുന്നത്.

മമ്മൂട്ടിയുടെ വേറിട്ട രീതിയിൽ ഉള്ള ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുകയാണ്.പഴയ കാലത്തെ നടന്മാരെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ഉള്ള ലുക്കിലാണ് മമ്മൂട്ടിയുടെ ഈ ചിത്രങ്ങൾ ഉള്ളത്.ഈ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.സെപ്റ്റംബർ അവസാനം ചിത്രം തിയറ്ററുകളിലെത്തും.

“Lucifer”
Share.

About Author

Comments are closed.