മലയാള സിനിമയുടെ നെടുംതൂണുകളായി നിലകൊള്ളുന്ന രണ്ടു ഇതിഹാസ താരങ്ങളാണ് ലാലേട്ടനും മമ്മൂക്കയും. ഇരുവരും മലയാളികളുടെ ആഘോഷങ്ങളുടെയും ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷങ്ങളിലെ മറക്കാനാവാത്ത മുഖങ്ങൾ കൂടിയാണ്. ഈ രണ്ടു സൂപ്പർസ്റ്റാറുകൾ തമ്മിലുള്ള സൗഹൃദം ഏതൊരുവനെയും കൊതിപ്പിക്കുന്ന ഒന്നാണ്. ആ സൗഹൃദത്തിന് വീണ്ടും ആഴം കൂട്ടി ലാലേട്ടന്റെ ജന്മദിനത്തിൽ തന്റെ പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ് ലാലേട്ടന്റെ സ്വന്തം ഇച്ചാക്ക മമ്മൂട്ടി. ഈ ഒരു സൗഹൃദം എന്നും നിലനിൽക്കുകയും മലയാള സിനിമയെ ഇനിയും ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് ഇവർ ഇരുവരും കൈ പിടിച്ച് ഉയർത്തുമെന്ന് തന്നെയാണ് ഓരോ മലയാളിക്കും ഉറപ്പായിട്ടും പറയാനുള്ളത്.