മികച്ച അഭിപ്രായവും അതോടൊപ്പം തന്നെ മികച്ച കളക്ഷനും തീയറ്ററുകളിൽ നിന്നും കരസ്ഥമാക്കിയ ചിത്രമാണ് മമ്മൂക്ക നായകനായ ഷൈലോക്ക്. അജയ് വാസുദേവ് ഒരുക്കിയ മാസ്സ് എന്റർടൈനറായ ചിത്രം ഡിസംബർ 27നാണ് സൂര്യ ടിവിയിൽ പ്രീമിയർ ടെലികാസ്റ്റ് നടത്തിയത്. 6.5 ആണ് ടെലിവിഷൻ ടെലികാസ്റ്റിംഗിൽ ചിത്രത്തിന് റേറ്റിംഗ് ലഭിച്ചത്. മോഹൻലാലിന്റെ തീയറ്ററുകളിൽ പരാജയം നേരിടേണ്ടി വന്ന സിദ്ധിഖ് ചിത്രം ബിഗ് ബ്രദറിന് പോലും 9.31 റേറ്റിംഗ് ലഭിച്ചപ്പോഴാണ് തീയറ്ററുകളിൽ വിജയം നേടിയിട്ട് പോലും ഷൈലോക്കിന് ടെലിവിഷൻ പ്രേക്ഷകരെ കീഴടക്കുവാനാകാതെ പോയത്.