ഹോം സിനിമയിലെ കുട്ടിയമ്മയായി മലയാളികളുടെ മനസിൽ സ്ഥിരപ്രതിഷ്ഠ നേടിയ നടിയാണ് മഞ്ജു പിള്ള. ‘ഹോം’ സിനിമ മഞ്ജു പിള്ളയുടെ ആദ്യസിനിമ അല്ലെങ്കിലും അത്രയേറെ ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ആദ്യമായിട്ട് ആയിരുന്നു. സിനിമകളിൽ മാത്രമല്ല സീരിയലുകളിലും ടെലിവിഷൻ ഷോകളിലും സജീവമാണ് മഞ്ജു പിള്ള. വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി സോഷ്യൽ മീഡിയകളിൽ സജീവമാണ് മഞ്ജു പിള്ള ഇപ്പോൾ.
കഴിഞ്ഞദിവസം മഞ്ജു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ബ്രൗൺ നിറത്തിലുള്ള മിഡി ഡ്രസും വെള്ള ടീ ഷർട്ടും ധരിച്ച് ഇരു വശങ്ങളിലേക്കും മുടി പിന്നിയിട്ട് ഒരു കൊച്ചു കുട്ടിയെ പോലെയാണ് മഞ്ജു പിള്ള പുതിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘Look young ,feel young ,be young and live your youngest life’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം, രസകരമായ കമന്റുകളാണ് ചിത്രങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. ‘ഇത് വല്ലാത്ത യങ് ആകൽ പോയി’, ‘കുട്ടി എത്രയിലാ പഠിക്കുന്നേ’ എന്നിങ്ങനെ ആയിരുന്നു കമന്റുകൾ. സ്വപ്ന മന്ത്ര ഫാഷൻ സ്റ്റുഡിയോ ആണ് കോസ്റ്റ്യൂംസ്. ജ്യോതിലക്ഷ്മി ആണ് ഹെയർസ്റ്റൈൽ. അലീന ആയിരുന്നു മേക്കപ്പ്.
View this post on Instagram