മലയാള സിനിമ പ്രേക്ഷകരും മോഹൻലാൽ, പൃഥ്വിരാജ് ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലുസിഫർ.പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലർ ആകുമെന്ന് ആണ് പറയപ്പെടുന്നത്.
ചിത്രത്തിൽ നായികയായി മഞ്ജു വാര്യർ എത്തുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്ത.ഇതോട് കൂടി മഞ്ജുവിന് ഒരിക്കൽ കൂടി ലാലേട്ടന്റെ നായികയാകാൻ ഭാഗ്യം ലഭിക്കുകയാണ്.ചിത്രത്തിന്റെ മറ്റ് കാസ്റ്റിംഗ് വിവരങ്ങൾ ഉടൻ പുറത്തുവിടും എന്നാണ് പ്രതീക്ഷിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ ജൂണിൽ ആരംഭിച്ചേക്കും. ജൂണിന് മുൻപ് തങ്ങളുടെ ബാക്കി സിനിമകൾ പൃഥ്വിരാജും മോഹൻലാലും പൂർത്തിയാക്കും എന്നാണ് കരുതുന്നത്.ക്രിസ്തുമസ് റിലീസ് ആയിട്ടാകും ചിത്രം തിയറ്ററുകളിൽ എത്തുക.
നേരത്തെ ചിത്രത്തിൽ മോഹൻലാലിന്റെ വില്ലനായി യുവതരങ്ങളായ ടോവിനോയെ ഇന്ദ്രജിത്തോ എത്തുമെന്ന് വാർത്ത വന്നിരുന്നു.വാർത്തയുടെ സ്ഥിതികരണം അണിയറ പ്രവർത്തകർ ഇതുവരെ നടത്തിയിട്ടില്ല.
ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്. ആന്റണി പെരുമ്പാവൂർ ആണ് നിർമാണം.