നീരജ് മാധവ് നായകനാകുന്ന ചിത്രത്തിൽ മഞ്ജു വാര്യർ നായികയാകുന്നു.നവാഗതനായ അശ്വിൻ രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകന്റെ തന്നെയാണ് തിരക്കഥ.
ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റ് ആദ്യവാരം ഈരാറ്റുപേട്ടയില്‍ ആരംഭിക്കും. സ്വാസിക്കാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം നിര്‍മ്മിക്കുന്നത്.
ഇത് ആദ്യമായാണ് ഇരുവരും ഒന്നിക്കുന്നത്. ധനുഷ് നായകനാകുന്ന അസുരനിൽ ആണ് മഞ്ജു അവസാനമായി അഭിനയിച്ചത്.മോഹൻലാൽ ചിത്രം മരയ്ക്കാറും മഞ്ജു പൂർത്തിയാക്കുകയുണ്ടായി.നവാഗതനായ ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന ഗൗതമന്റെ രഥം ആണ് നീരജ് മാധവിന്റെ ഏറ്റവും പുതിയ ചിത്രം.