മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നായികയാണ് മാന്‍വി സുരേന്ദ്രന്. മലയാളിത്തമുള്ള മുഖവും നീളന്‍ മുടിയും നാടന്‍ ലുക്കുമുള്ള മാന്‍വിയ്ക്ക് നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ നടി പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. പൊതുവേ മിനിസ്ക്രീന്‍ നായികമാരെ നാടന്‍ ലുക്കില്‍ കാണാനാണ് മലായളികള്‍ക്ക് ഇഷ്ടം.ഗ്ലാമറസായി ചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന നടിമാര്‍ക്ക് ആരാധകരും വളരെ കുറവാണ്.
സോഷ്യല്‍ മീഡിയയില്‍ ഇതിനുമുന്‍പ് മാന്‍വി നിരവധി ഫോട്ടോകള്‍ പങ്കുവെച്ചിട്ടുണ്ട്. എല്ലാ ഫോട്ടോകളും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്, ഇത്തവണ സെറ്റുമുണ്ടും അണിഞ്ഞ് ആഭരണങ്ങളും കയ്യില്‍ പ്രസാദമായി നല്കുന്ന മാന്‍വിയുടെ ചിത്രങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധ നേടിയത്. പരിണയ കളക്ഷന്‍ ഡിസൈന്‍ ചെയ്ത സെറ്റുമുണ്ടും ആണ് ചിത്രത്തില്‍ താരം അണിഞ്ഞത്.
വെഡിങ് മോഡല്‍ ഫോട്ടോഗ്രാഫറായ അരുണ്‍ ആണ് ഈ മനോഹരമായ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. ലക്ഷ്മി ബ്യൂട്ടി എക്സ്പര്‍ട്ട് ആണ് താരത്തെ മനോഹരമായി മേക്കപ്പും ചെയ്തിരിക്കുന്നത്. നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടാണ് മാന്‍വി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്, ചേച്ചിയമ്മ , സീത തുടങ്ങിയ സീരിയലുകളില്‍ താരം മികച്ച അഭിനയ പ്രകടനം കാഴ്ചവെച്ചിരുന്നു.