ഇന്നലെയാണ് ഫുട്ബോൾ ഇതിഹാസം മറഡോണ അന്തരിച്ചത്. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്ന 60 കാരനായ മറഡോണ രണ്ടാഴ്ചമുമ്പാണ് ആശുപത്രി വിട്ടത്. വീട്ടിൽ വിശ്രമത്തിലിരിക്കെയാണ് ഹൃദയഘാതം. അർജൻറീനയുടെ ദേശീയ ടീമിലൂടെ ലോക ഫുട്ബാൾ ആരാധകരുടെ മനസ് കീഴടക്കിയ മറഡോണ 1986 ൽ അർജൻറീനക്ക് ലോകകപ്പ് നേടിക്കൊടുത്ത താരമാണ്. അന്താരാഷ്ട്ര ഫുട്ബോളിൽ അർജന്റീനക്ക് വേണ്ടി 91 കളികൾ കളിച്ച മറഡോണ 34 ഗോളുകൾ നേടിയിട്ടുണ്ട്.
എന്നാൽ ചിലർ മറഡോണയ്ക്ക് പകരം മഡോണയാണ് മരിച്ചതെന്ന് വിചാരിച്ച് വാട്സ്ആപ്പ് സ്റ്റാറ്റസുകൾ ഇടുകയുണ്ടായി . ചിലർ മഡോണയുടെ ഫോട്ടോ വാട്സാപ്പ് സ്റ്റാറ്റസ് ആക്കിയാണ് ആദരാഞ്ജലികൾ അറിയിച്ചത്. തുടർന്നാണ് ട്രോളന്മാരും രംഗത്തെത്തിയത്.