Thursday, April 22

മരക്കാറിനൊപ്പം മാലിക്കും എത്തുന്നു..! തുറമുഖം കൂടിയെത്തുമ്പോൾ മെയ് 13ന് തീ പാറും..!

Pinterest LinkedIn Tumblr +

മോഹൻലാൽ – പ്രിയദർശൻ കൂട്ടുക്കെട്ടിന്റെ ബിഗ് ബജറ്റ് ചിത്രം മെയ് 13ന് പെരുന്നാൾ റിലീസായി തീയറ്ററുകളിൽ എത്തുമെന്ന വാർത്ത ആഘോഷപൂർവമാണ് ആരാധകരും മലയാളി പ്രേക്ഷകരും ഏറ്റെടുത്തത്. ഇപ്പോഴിതാ ഫഹദ് ഫാസിൽ നായകനായ മാലിക്കും മെയ് 13ന് തീയറ്ററുകളിൽ എത്തുകയാണ്. നിവിൻ പോളി – രാജീവ് രവി ചിത്രം തുറമുഖവും മെയ് 13ന് തന്നെയാണ് തീയറ്ററുകളിൽ എത്തുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന മാലിക്കിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്. സാനു ജോൺ വർഗീസ് ഞെട്ടിക്കുന്ന ഫ്രെയിമുകൾ ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് അഞ്ചാം പാതിരാക്ക് സംഗീതം ഒരുക്കി ഞെട്ടിച്ച സുഷിൻ ശ്യാമാണ്. ബാഹുബലി സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇരുപത് വയസ് മുതല്‍ 57 വയസ് വരെയുള്ള സുലൈമാന്റെയും അയാളുടെ തുറയുടെയും ജീവിതമാണ് മാലിക് ചിത്രം പറയുന്നത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്നാണ് സംവിധായകന്‍ മഹേഷ് നാരായണന്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ഫഹദ് ഫാസില്‍ 20 കിലോയോളം ഭാരം കുറച്ചിരുന്നു. ലൊക്കേഷനിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 27 കോടിയോളം മുതല്‍മുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ആരാധകർ ഏറെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാർ. കഴിഞ്ഞ വർഷം റിലീസ് ചെയ്യാൻ കാത്തിരുന്ന ചിത്രം കൊറോണ കാരണം റിലീസ് മാറ്റിവെക്കുകയായിരുന്നു. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാര്‍ നാലാമനായി എത്തുന്ന ചിത്രം അഞ്ച് ഭാഷകളിലായിട്ടാണ് മെയ് 13ന് തിയറ്ററുകളിലെത്തുന്നത്. ആശിര്‍വാദ് സിനിമാസ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നിവ ചേര്‍ന്ന് ഒരുക്കുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, സുനില്‍ ഷെട്ടി, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരാടി തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.

കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന നിവിൻ പോളി നായകനായ തുറമുഖത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗോപന്‍ ചിദംബരമാണ്. പിതാവ് കെ എന്‍ ചിദംബരന്‍ എഴുതിയ നാടകത്തെ ആസ്പദമാക്കിയാണ് ഗോപന്‍ ചിംദബരന്റെ തിരക്കഥ. സിനിമയുടെ ഛായാഗ്രഹണവും രാജീവ് രവി തന്നെയാണ്. ചിത്രത്തിൽ നിവിന്‍ പോളി, നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ജോജു ജോര്‍ജ്, മണികണ്ഠന്‍ ആചാരി, സുദേവ് നായര്‍ എന്നിവരും പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. കൊച്ചി തുറമുഖം പശ്ചാത്തലമാക്കി ഒരുക്കിയ പിരീഡ് ഡ്രാമയാണ് തുറമുഖം. 1950 കളുടെ പശ്ചാത്തലത്തിലാണ് കഥയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന് ശേഷം നിവിന്റെ ഏറ്റവും ശ്രദ്ധേയമായ ചിത്രമായിരിക്കും തുറമുഖം എന്നാണ് പ്രതീക്ഷിക്കുന്നത്. രാജീവ് രവിയും നിവിനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുറമുഖം.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.